കൊച്ചി : പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്കിടെ കെ.എസ്.യു പ്രവര്‍ത്തകന്റെ കാല്‍ കുടുങ്ങിയത് രസകരമായ ഒരു കാഴ്ചയായി മാറി. എറണാകുളം കുണ്ടന്നൂരിലെ വികാസ് നഗറിലുള്ള സ്വാശ്രയ മാനെജ്മെന്റ് അസോസിയേഷനുകളുടെ ഓഫിസിൽ യോഗം ചേരുന്നുവെന്നറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തിയപ്പോളായിരുന്നു സംഭവം.
പ്രതിഷേധം ശക്തമാക്കി വാതിലുകളും ജനലുകളും പ്രവർത്തകർ ചവിട്ടിപൊളിക്കുകയായിരുന്നു. ഇതിനിടയിൽ കാലുകൾ കൊണ്ട് ജനൽചില്ലുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കെഎസ്‌യു പ്രവർത്തകന്റെ കാൽ ജനൽക്കമ്പിക്കുള്ളിൽ കുടുങ്ങിയത്.കൂടെയുള്ള പ്രവർത്തകർ ചെടിച്ചട്ടികളും ബക്കറ്റുകളും കൊണ്ട് ഓഫിസ് നശിപ്പിക്കുമ്പോഴും സ്വന്തം കാൽ വലിച്ചുരിയെടുക്കാനുള്ള പ്രയത്‌നത്തിലായിരുന്നു ഈ പാവം പ്രവർത്തകൻ. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ജനലഴിക്കുള്ളിൽ കുടുങ്ങിയ ചെരുപ്പിൽ നിന്നും ഇദ്ദേഹം കാൽ രക്ഷിച്ചെടുത്തത്.
Post Your Comments