തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കൂടാതെ സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്നാണ് തീരുമാനം.
പാമ്പാടി നെഹ്‌റു കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിസഭാ ചര്‍ച്ച ചെയ്തു. നെഹ്‌റു കോളേജില്‍ തുടര്‍ന്ന് പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് ഇതിനായി രൂപീകരിക്കുക.
Post Your Comments