നിറത്തിലെ രാജാവായ റോയൽ എന്‍ഫീൽഡ് ആ പദവി നില നിർത്താൻ റെഡിച്ച് കളർ എഡിഷൻ ബൈക്കുകൾ പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ ആദ്യ ഫാക്ടറി റെഡിച്ചിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈക്കിന് റെഡിച്ച് എന്ന പേരു നൽകാൻ കാരണം.അറുപതുകളില്‍ ബ്രിട്ടനിലെ എൻഫീൽഡിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് റെഡിച്ച് നിർമാണ ശാല പൂട്ടിയത്.
ആദ്യകാലഘട്ടത്തിലെ നിറങ്ങൾ കൊണ്ട് വരാനാണ് റെഡിച്ചിലൂടെ കമ്പനി ശ്രമിച്ചിരിക്കുന്നത്. റോയൽ എൻഫീഡിന്റെ ക്ലാസിക്ക് 350 മോഡലാണ് പുതിയ നിറങ്ങളിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 1939ൽ പുറത്തിറങ്ങിയ രണ്ട് സ്ട്രോക്ക് ബൈക്കിൽ കമ്പനി ഉപയോഗിച്ച് റെഡിച്ച് മോണോഗ്രാമും പുതിയ ബൈക്കിലുണ്ട്.
2009 ൽ വിപണിയിലെത്തിയ ക്ലാസിക്ക് റോയൽ എൻഫീൽഡിന്റെ ഏറ്റവും വിൽപ്പനയുള്ള മോഡലാണ് ക്ലാസിക്ക് 350. ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്. എന്നാൽ മോഡലിന്റെ എൻജിനിൽ മാറ്റങ്ങളൊന്നുമില്ല.
Post Your Comments