NewsIndia

കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകുമോയെന്ന് വെളിപ്പെടുത്തി ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ ആയിരിക്കും പഞ്ചാബിലെ ആപ് മുഖ്യമന്ത്രി എന്ന മനീഷ് സിസോഡിയയുടെ പ്രസ്താവന ആം ആദ്മി പാര്‍ട്ടി തിരുത്തി.കെജ് രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നായിരുന്നു മനീഷ് സിസോഡിയ പറഞ്ഞത്.എന്നാൽ കെജ് രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി പദം ഉപേക്ഷിക്കാനാണ് കെജ് രിവാള്‍ നീക്കം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയും പാർട്ടി നേതൃത്വത്തിൽ തന്നെ അതൃപ്തിയുണ്ടാവുകയും ചെയ്തു. ആം ആദ്മിയുടെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ നേതൃത്വത്തിലെ പിടിപ്പുകേട് മൂലം കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.ഇത് മറികടക്കാനായിരുന്നു മനീഷിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button