Sports

2016 ലെ മികച്ച ഫുട്ബോളറിനെ തിരഞ്ഞെടുത്തു

2016ലെ മികച്ച ലോക ഫുട്ബോളറായി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു. നാലാം തവണയാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം റൊണാൾഡോയെ തേടിയെത്തുന്നത്. ഇതോടെ ലിയോണല്‍ മെസ്സിയെയും അന്റോയ്ന്‍ ഗ്രീസ്മാനെയും പുറംതള്ളി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ .

കഴിഞ്ഞമാസം ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ പുരസ്കാരം ഉറപ്പിച്ചിരുന്നതിനാല്‍ മെസ്സി ചടങ്ങിനെത്തിയില്ല. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ ക്ലോഡിയോ റാനിയേരിക്ക് മികച്ച പരിശീലകനുള്ള പുരസ്കാരം ലഭിച്ചു. ഡീഗോ മറഡോണയാണ് ക്ലോഡിയോ റാനിയേരിക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്. 2016ലെ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ താരമായ മുഹമ്മദ് ഫയിസ് സുബ്രി സ്വന്തമാക്കി .

ഇതോടൊപ്പം മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയുടെ കാര്‍ലി ലോയ്ഡ് കരസ്ഥമാക്കി. ജര്‍മ്മനിയുടെ സില്‍വിയ നീഡ് മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു.

കോപ്പാ സുഡാമേരിക്കാനാ ഫൈനലിന് മുന്‍പുണ്ടായ വിമാനാപകടത്തില്‍ പ്രമുഖ താരങ്ങളെ നഷ്‌ടപ്പെട്ട ഷാപ്പകോയിന്‍സ് ക്ലബ്ബിന് കിരീടം നല്‍കണമെന്ന് ആവശ്യപ്പെട്ട കൊളംബിയന്‍ ടീം അത്‍‍ലറ്റിക്കോ നാഷണല്‍ ഫിഫ ഫെയര്‍പ്ലേ പുരസ്കാരം സ്വന്തമാക്കി. ഫുട്സാലിലെ മികവിന് ഫാല്‍ക്കാവോ ആദരിക്കപ്പെട്ടപ്പോള്‍ ഡോര്‍ട്മുണ്ട് , ലിവര്‍പൂള്‍ ആരാധകര്‍ ഫിഫ ഫാന്‍ അവാര്‍ഡ് നേടി.

shortlink

Post Your Comments


Back to top button