ജിദ്ദ: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംവിധാനം പിൻവലിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിനെതുടർന്നാണ് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന സ്‌പോണ്‍സര്‍മാരില്‍ നിന്നും തൊഴില്‍ മാറുന്നതിന് അനുമതിയുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.താമസാനുമതി രേഖയായ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവ നേടാത്ത സ്‌പോണ്‍സര്‍മാരില്‍ നിന്നും പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനും നിതാഖാത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മൂന്നുമാസം തുടര്‍ച്ചയായി ശമ്പളം ലഭിക്കാത്തവര്‍ക്കും തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ നിലവിൽ നിയമം അനുവദിക്കുന്നുണ്ട്.
Post Your Comments