Uncategorized

ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ – രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഐ എ സ് ഉദ്യോകസ്ഥരുടെ പ്രശ്നത്തിൽ പിണറായി ഗ്യാലറിയിലിരുന്ന് കളികാണുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഈ ശീത സമരത്തിന്റെ കാരണക്കാരൻ മുഖ്യമന്ത്രിയാണ് .ഏറ്റവും സീനിയർ ആയ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളിൽ പോലും ഒരു ചെറു വിരൽ അനക്കാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി , ഇവിടെ ഒരു ഭരണകൂടം ഇല്ലെന്നതിന്റെ തെളിവാണ് . ഭരണം നടക്കുന്നത് സെക്രെട്ടെറിയേറ്റിൽ ആണെന്നും . എ കെ ജി സെന്ററിൽ അല്ലെന്നും പിണറായി വിജയൻ മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഓരോഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിലാലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഈ കേസ് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button