ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പാമ്പാടി നെഹ്റു കോളേജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായുള്ള കോളേജിന്റെ റിപ്പോർട്ട് പരീക്ഷ കൺട്രോൾ ബോർഡിന് കിട്ടിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി അതികൃതർ വ്യക്തമാക്കി .സർവകലാശാല ചട്ടപ്രകാരം സമാനമായ സംഭാവമുണ്ടായാൽ അന്നുതന്നെ പരീക്ഷാ കൺട്രോൾ ബോർഡിൽ അറിയിക്കേണ്ടതാണ് . എന്നാൽ ഇതുവരെ അങ്ങനെയൊരു റിപ്പോർട്ട് നെഹ്റു കോളേജിന്റെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല .
നേരത്തെ, തൃശൂർ പാമ്പാടിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു, ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
Post Your Comments