മംഗളൂരു: അറേബ്യന്‍ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ കൊണ്ടുവരണമെന്ന് ലിംഗായത്ത് സമൂഹത്തിന്റെ ആത്മീയ ആസ്ഥാനമായ ബസവ ധര്‍മപീഠത്തിന്റെ മേധാവിയായ ജഗദ്ഗുരു മഹാദേവി മാത. പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
അല്‍പ്പവസ്ത്രവും ധരിച്ച് രാത്രികാലങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെ പെണ്‍കുട്ടികള്‍ ഇറങ്ങിനടക്കുന്നതാണ് അതിക്രമങ്ങള്‍ പെരുകാന്‍ കാരണം. കൂടാതെ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നത് ബലാല്‍സംഗങ്ങളും സ്ത്രീപീഡനവും കൂടുവാനും കാരണമാകുന്നു. അതിക്രമങ്ങൾ കൂടുന്നതിന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉത്തരവാദികളാണ്. ശരീരം മുഴുവന്‍ മറയ്ക്കുന്ന അറേബ്യന്‍ രാജ്യങ്ങളിലെ വസ്ത്രധാരണരീതി കോളേജുകളിലും നിര്‍ബന്ധമാക്കണമെന്നും മഹാദേവി മാത അഭിപ്രായപ്പെട്ടു.
Post Your Comments