Uncategorized

പ്രവാസികള്‍ക്ക് ആശ്വാസമായി സുഷമ സ്വരാജ് ഏത് പ്രതിസന്ധിയ്ക്കും പരിഹാരം കാണാന്‍ 24 മണിക്കൂറും സേവനസന്നദ്ധയായി മന്ത്രി

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയെ അക്കാര്യം ട്വിറ്റര്‍ മുഖാന്തരം അറിയിക്കണം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.എംബസികള്‍ക്ക് അയക്കുന്ന ട്വീറ്റില്‍ തന്നെയും ടാഗ് ചെയ്യണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്ക് ട്വിറ്ററില്‍ എസ്.ഒ.എസ് എന്ന് രേഖപ്പെടുത്തണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ട്വിറ്റര്‍ മുഖാന്തരം ഇടപെടല്‍ നടത്തുന്നുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. സൗദി അറേബ്യയിലെ തൊഴിലാളി പ്രതിസന്ധിയടക്കം സുഷമ സ്വരാജിന് മുന്നില്‍ എത്തിയത്് ട്വിറ്ററിലൂടെയാണ്. പ്രവാസി തൊഴിലാളികളുടെ പരാതി ട്വീറ്റുകള്‍ക്ക് നൊടിയിടക്കുള്ളില്‍ പരിഹാരം കാണുന്ന മന്ത്രിയെന്ന നിലക്ക് സുഷമയുടെ പുതിയ പ്രഖ്യാപനത്തെ പ്രതിക്ഷയോടുകൂടിയാണ് പ്രവാസ ലോകം കാണുന്നത്.

shortlink

Post Your Comments


Back to top button