സ്വയം ബാലൻസ് ചെയുന്ന ബൈക്ക് ലാസ് വേഗാസിൽ നടന്ന 2017 കണ്‍സ്യൂമെര്‍ ഇലക്‌ട്രോണിക് ഷോയിൽ(CES) ഹോണ്ട അവതരിപ്പിച്ചു. കമ്പനി സ്വന്തമായി വികസിപ്പിച്ച റൈഡ് അസിസ്റ്റ് ടെക്നോളജി ഉപയോഗിച്ച ബൈക്കാണ് കമ്പനി പുറത്തിറക്കിയത്. നോര്‍മല്‍ മോഡ്, ബാലന്‍സ് മോഡ് എന്നീ രണ്ട് മോഡുകൾ ബൈക്കിൽ ഉണ്ടായിരിക്കും. ഡ്രൈവറുടെ ഇഷ്ടാനുസരണമുള്ള മോഡ് സെലക്റ്റ് ചെയ്ത് ബൈക്ക് ഓടിക്കാം.
നോര്‍മല്‍ മോഡിലുള്ള സാധാരണ യാത്രയ്ക്ക് ശേഷം ബാലന്‍സ് മോഡ് പ്രവർത്തിപ്പിച്ചാൽ ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്ക് മുന്നിലേക്ക് നിവർന്ന് കൂടുതല്‍ ബാലന്‍സ് നല്‍കും, ഇതുവഴി അടിതെറ്റാതെ സഞ്ചരിക്കാം. കൂടാതെ ഡ്രൈവര്‍ക്കൊപ്പം സ്വയം പിറകെ വരുന്ന സംവിധാനവും ബൈക്കിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാല്‍ ചെറിയ വേഗതയില്‍ (3mph) മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളു.
ഹോണ്ടയുടെ അസിമോ റോബോട്ടിലും യൂണികബ്-ഇലക്‌ട്രിക് മൊബിലിറ്റി സ്കൂട്ടറിലും ഉപയോഗിച്ച ബാലന്‍സിങ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ജര്‍മനിയിലെ ആഢംബര കാർ,ബൈക്ക് നിര്‍മാതാക്കളായ ബിഎംഡബ്ല്യു സ്വയം ബാലന്‍സ് ചെയ്യുന്ന വിഷന്‍ നെക്സ്റ്റ് 100 കണ്‍സെപ്റ്റ് ബൈക്കിന്റെ പ്രോട്ടോടൈപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനു പകരമായി ഒരു മത്സരത്തിന് തുടക്കമിട്ട് റൈഡ് അസിസ്റ്റ് ടെക്നോളജിയില്‍ പ്രെഡക്ഷന്‍ മോഡല്‍ ഹോണ്ട അവതരിപ്പിച്ചെങ്കിലും വാണ്യജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ബൈക്കുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഹോണ്ട തീരുമാനിച്ചിട്ടില്ല.
സ്വയം നിയന്ത്രിത കാറുകള്‍ വ്യപകമാകുന്ന പശ്ചാത്തലത്തില്‍ അധികം വൈകാതെ മുന്‍നിര ഇരുചക്ര നിര്‍മാതാക്കളും സ്വയം നിയന്ത്രിത ബൈക്കുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.
Post Your Comments