NewsIndiaTechnologyUncategorized

വിമാനവേഗമുള്ള ട്രെയിൻ ഇന്ത്യയിലേക്ക്

വിമാന വേഗമുള്ള ട്രെയിന്‍ ആദ്യമായി ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ ഓടുമെന്നുള്ള വിവരങ്ങള്‍ അമേരിക്കൻ സ്റ്റാര്‍ട്ടപ്പ് കമ്പനി ഹൈപ്പര്‍ലൂപ്പ് വണ്‍ പുറത്ത്‌ വിട്ടു. സിഡ്‌നി-മെല്‍ബണ്‍, ഷാങ്‌ങ്കായ്- ഹാങ്ഷു, മുംബൈ-ഡല്‍ഹി, ലണ്ടന്‍-എഡിന്‍ബറോ തുടങ്ങിയ റൂട്ടുകളിലാണ് ഈ സൂപ്പർ സോണിക്ക് ട്രെയിൻ ആദ്യം ഓടുക.

മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനുകളുടെ സഞ്ചാരം. ജെറ്റ് വിമാനങ്ങളെക്കാളും വേഗതയുണ്ടാകും ഇവയ്‌ക്കെന്ന് ഹൈപ്പര്‍ലൂപ്പ് കമ്പനി പറയുന്നു. 2,600 പ്രദേശങ്ങള്‍ പരീക്ഷണ ഓട്ടത്തിനായി അപേക്ഷിച്ചിരുന്ന ഹൈപ്പര്‍ലൂപ്പ് വണ്‍ ഗ്രാന്‍ഡ് ചലഞ്ചില്‍ 35 എണ്ണം ആണ് ഇപ്പോള്‍ അവസാന റൗണ്ടിലുള്ളത്. സർക്കാർ ഏജന്‍സികള്‍ വഴിയാണ് ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുക.

ദുബായില്‍ നിന്നും അബുദാബിയിലേയ്ക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്താനും സാധിക്കും. ഇലക്ട്രിക് കാർ കമ്പനി ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനായ എലോണ്‍ മസ്‌കിന്റേതാണ് ഹൈപ്പർ ലൂപ്പ് കമ്പനി.

shortlink

Post Your Comments


Back to top button