Prathikarana Vedhi

കാവിക്കളസം കാണുമ്പോള്‍ കിങ്ങിണിക്കുട്ടന്‍മാര്‍ക്ക് ചൊറിയുന്നതെന്തിന് ? നവമാധ്യമ നിരൂപകന്‍ രമാകാന്തന്‍ നായര്‍ എഴുതുന്നു

ഉണ്ണിത്താന്‍വധം ആട്ടക്കഥ കഴിഞ്ഞ് ദിവസങ്ങളുടെ ഇടവേളക്കുശേഷം മുരളീവചനങ്ങള്‍ അന്തരീക്ഷത്തില്‍ വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ മുരളീരവം പടര്‍ന്നു പന്തലിച്ചിരിക്കുന്നത് മുഖപുസ്തകത്തിലാണ്. കാവിക്കളസത്തോടുള്ള അമര്‍ഷമാണ് ഇക്കുറി ഇദ്ദേഹത്തിന്റെ വാക്കുകളില്‍. സംഘപരിവാറിന്റെ നേര്‍ക്കാണ് അമര്‍ഷം മുഴുവന്‍. കാവിക്കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല അേ്രത ദേശസ്‌നേഹം എന്നാണ് ഈ മഹാന്റെ തിരുവചനം. കാവി കളസം ധരിച്ചവരുടെ വോട്ട് കൊണ്ടുമാത്രമല്ല കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മൂവര്‍ണക്കൊടിയുടെ മറവില്‍ പത്തുകൊല്ലം രാജ്യത്തെ കട്ടുമുടിച്ചവര്‍ക്ക് ജനം നല്‍കിയ ശിക്ഷയാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം. ആ അംഗീകാരത്തെ പരമാവധി ജനോപകാരപ്രദമായ നടപടികളിലൂടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളിലൂടെയും രാജ്യത്തിനു ഉപയുക്തമായ രീതിയില്‍ വിനിയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്തരത്തില്‍ ജനകീയലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ ന്യൂനപക്ഷങ്ങളുടെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍, ന്യൂനപക്ഷങ്ങളുടെ പിതൃത്വം അവകാശപ്പെട്ട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ചില വര്‍ഗീയ പ്രസ്താവനകള്‍ നടത്തുമ്പോള്‍, അതിനെ പ്രതിരോധിക്കുന്നവരുടെ മേല്‍ കുതിര കയറാനുള്ള മുരളീധരന്റെ ശ്രമം വെറും കൈയ്യടിക്കുവേണ്ടി ഉള്ളതുമാത്രമാണ്.

കണക്കുകള്‍ നിരത്തി മുരളീധരന്‍ ഫേസ്ബുക്കിലൂടെ നിരത്തുന്ന ചില ന്യായങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണങ്ങളുടെ തനിയാവര്‍ത്തനം മാത്രമാണ്. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ തന്നെ ജീവിക്കും എന്നു താങ്കള്‍ വ്യക്തമാക്കിയത് വാസ്തവം തന്നെയാണ്. ന്യൂനപക്ഷമായതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവ് നേരിടേണ്ടി വന്ന ഒരാളെയും താങ്കള്‍ക്ക് ഈ രാജ്യത്ത് കാണിച്ചുതരാമോ? ഇനി കാവിക്കളസത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ക്ക് വ്യക്തിപരമായി വസ്ത്രങ്ങളോട് അലര്‍ജി ആണെന്നു പറഞ്ഞത് താങ്കളുടെ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കളാണ്. താങ്കളെക്കുറിച്ച് പുസ്തമെഴുതിയാല്‍ അത് കാമശാസ്ത്രത്തിനു പകരമാകുമെന്ന് ചാനലുകളിലൂടെ തത്സമയം തുറന്നടിച്ചത് താങ്കളുടെ പാര്‍ട്ടിയുടെ സംസ്ഥാന വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനാണ്. താങ്കളുടെ വസ്ത്രത്തോടുള്ള അലര്‍ജിക്ക് ഇതേ ഉണ്ണിത്താന്‍ തന്നെ നേരത്തെയും ഇരയായിട്ടുണ്ടല്ലോ. 2004 ജൂണ്‍ 20 എന്ന ദിവസം എന്തായാലും കെ.മുരളീധരന്‍ മറക്കാനിടയില്ല. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നടന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അടിയുറച്ച കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത് ചന്ദ്രപ്രസാദിനെയും വണ്ടിയില്‍നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ഇരുവരുടെയും ഉടുമുണ്ട് ഉരിയുകയും ചെയ്ത സംഭവം കെ.മുരളീധരന്റെ അനുയായികള്‍ നടത്തിയതാണെന്ന വെളിപ്പെടുത്തലകള്‍ ഇന്നും മലയാളക്കരയില്‍ സജീവമാണ്. അതേക്കുറിച്ച് കൂടുതല്‍ അറിയാത്തവര്‍ക്കായി ഇത്രകൂടി വ്യക്തമാക്കാം.

അക്കാലത്തെ ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്നു നിര്‍വാഹകസമിതി യോഗത്തിലേക്ക് ക്ഷണിക്കാത്തിന്റെ നീരസത്തിലായിരുന്നു ശരത്ചന്ദ്രപ്രസാദും ഉണ്ണിത്താനും. ഇതിനു പിന്നില്‍ കെ.മുരളീധരനും കരുണാകരനുമാണെന്ന് ആരോപിച്ച ഇരുവരും യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും എത്തുമ്പോള്‍ അവരെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണം കെപിസിസി പ്രസിഡന്റ് തങ്കച്ചന്‍ ബോധ്യപ്പെടുത്തുമെന്നും ഇതു കേട്ട് ഇരുവരും മടങ്ങുമെന്നുമായിരുന്നു നേതാക്കളുടെ കണക്കുകൂട്ടല്‍. ഇനി പ്രതിഷേധമുണ്ടെങ്കില്‍ത്തന്നെ, ഇവിടെ ഇരിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയുണ്ട്, എന്നാല്‍ കെപിസിസി എക്‌സിക്യൂട്ടീവിന്റെ പൊതുവികാരം മാനിച്ച് ഞങ്ങള്‍ വിട്ടുനില്‍ക്കുന്നു’ എന്നു പറഞ്ഞ് ശരത്തും ഉണ്ണിത്താനും ഇറങ്ങിപ്പോകുമെന്നും പ്രതീക്ഷിക്കപ്പെട്ടു. യോഗം അലങ്കോലമാവുമെന്ന് ആരും കരുതിയിരുന്നില്ല.

അതിനിടെ മൂന്നുമണിയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ മുകള്‍നിലയില്‍ നിര്‍വാഹക സമിതി ചേരാന്‍ നേതാക്കളെല്ലാം എത്തി. 3.10ന് ഉണ്ണിത്താനും ശരത് ചന്ദ്ര പ്രസാദും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെമ്പഴന്തി അനിലും എത്തി. ഇവരുടെ വാഹനം മ്യൂസിയത്തിന്റെ മുറ്റത്തു പ്രവേശിച്ചതോടെ ഇരുപതോളം പേരടങ്ങിയ ഗുണ്ടാസംഘം കരുണാകരനും മുരളിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് ഓടിയടുത്തു. വാന്‍ തല്ലിത്തകര്‍ത്ത ഗുണ്ടകള്‍ ഉണ്ണിത്താനെയും ശരത്തിനെയും ക്രൂരമായി മര്‍ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി. പരുക്കേറ്റു ചോരയൊലിപ്പിച്ച് കരഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. ചെമ്പഴന്തി അനിലിനെ മര്‍ദിച്ചു വലിച്ചു പുറത്തിടാന്‍ ശ്രമിച്ചു. വാഹനത്തിനടുത്തെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടു. അക്രമികളെ പിരിച്ചുവിടാനെത്തിയ പി.പി.തങ്കച്ചനെയും വെറുതെ വിട്ടില്ല. ഈ സംഭവത്തില്‍ കെ.മുരളീധരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍,  എന്‍.വേണുഗോപാല്‍,  ജി.രതികുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെ ആദ്യം കൊലപാതക ശ്രമത്തിനായിരുന്നു പൊലീസ് കേസ് എടുത്തത്. എന്നാല്‍ പിന്നേട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വണ്ടന്നൂര്‍ സന്തോഷ്, പെരുങ്ങുഴി കൃഷ്ണകുമാര്‍, എച്ച്.പി. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ആക്രമണക്കുറ്റത്തിനു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. നീണ്ടനാളത്തെ കേസിനൊടുവില്‍ ശരത്ചന്ദ്രപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂറുമാറിയതോടെ മാത്രമാണ് കേസ് ദുര്‍ബലമായത്.

ഏതായാലും മുണ്ടുപറി മാത്രമല്ല കെ.മുരളീധരന്റെ വിനോദം. ചീമുട്ടയും അത് എറിയാന്‍ ആവശ്യത്തിലേറെ അണികളെയും കൊണ്ടാണ് ഇദ്ദേഹം നടക്കുന്നത് എന്ന തെളിവിനും ഇരയായത് സാക്ഷാല്‍ ഉണ്ണിത്താന്‍ തന്നെ. കഴിഞ്ഞമാസം കൊല്ലത്ത് ഡി.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തുമ്പോഴായിരുന്നു മുരളിയുടെ അനുകൂലികള്‍ ഉണ്ണിത്താനുനേരെ ചീമുട്ട എറിഞ്ഞതും അദ്ദേഹത്തിന്റെ കാര്‍ തകര്‍ത്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button