റിയാദ്: സൗദി അറേബ്യയില്‍ വിദേശികളില്‍ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം. രാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ വീതമാണ് ഫീസ് ഈടാക്കുക.കൂടാതെ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും മുന്‍കൂട്ടി അടക്കുകയും വേണം. പ്രതിമാസം 100 റിയാല്‍ വെച്ച് 1200 റിയാലാണ് മുന്‍കൂട്ടി അടക്കേണ്ടത്. ഈ ഫീസ് 2018 ല്‍ ഇരട്ടിയാവുകയും 2019 മൂന്നിരട്ടിയാവുകയും 2020 ല്‍ നാലിരട്ടിയാവുകയും ചെയ്യും.സ്വദേശികളേക്കാള്‍ കൂടുതലുള്ള ഓരോ വിദേശി തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാറുള്ള 2400 റിയാല്‍ 2017 അവസാനം വരെ വാങ്ങുവാനും നിർദേശമുണ്ട്.
ഈടാക്കുന്ന ഫീസുകൾ രാജ്യത്തിൻറെ പൊതുഖജനാവിലേക്കായിരിക്കും എത്തുക. ഓരോ തൊഴിലാളിക്കും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ 400 റിയാൽ എന്ന പുതിയ ഫീസുകള്‍ 2018 ജനുവരി മുതല്‍ ഈടാക്കുമെന്നും 2019 ല്‍ 600 റിയാലും 2020 ല്‍ 800 റിയാലും മാസാന്ത്യം അടയ്ക്കണമെന്നും സർക്കുലറിൽ പറയുന്നു.
Post Your Comments