തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ദിവസവേദനം അടക്കമുള്ളവരുടെ വേതനമാണു പുനര്‍നിര്‍ണയിച്ചത്.കൊറിയര്‍ സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനവും പുതുക്കിയിട്ടുണ്ട്.വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ വേതനവര്‍ധനവ് നിലവില്‍വരും.
ഒരേ തൊഴിലുടമയുടെ കീഴിലുള്ള സേവന കാലത്തിന് പ്രത്യേക സര്‍വീസ് വെയ്റ്റേജും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനു മുകളില്‍ പത്തുവര്‍ഷംവരെ അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനവും 10 മുതല്‍ 15 വര്‍ഷം വരെ 10 ശതമാനവും 15 വര്‍ഷത്തിനുമുകളില്‍ 15 ശതമാനവുമാണ് വെയ്റ്റേജ് നല്‍കേണ്ടത്.285 രൂപയാണ് കുറഞ്ഞ ദിവസവേതനം. മാനേജര്‍ തസ്തികയില്‍ നിശ്ചയിച്ചിട്ടുള്ള 9330 രൂപയാണ് കൂടിയ അടിസ്ഥാനശമ്പളം .
Post Your Comments