News

പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക്    വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നല്‍കുന്ന ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പ്രവാസികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറാകണമെന്നും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും പറഞ്ഞാണ് രാഷ്ട്രപതി പ്രണബ് മുഖ‍ര്‍ജി പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗള്‍ഫിലെ സാധാരണക്കായ പ്രവാസികളിപ്പോഴും തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് പരിഹക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button