തിരുവനന്തപുരം: ഐ .എ.എസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിപിണറായി വിജയൻ.കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്നും ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.വികാരം സ്വാഭാവികമാണ്. എന്നാൽ വികാരവും നടപടിയും രണ്ടും രണ്ടാണ്. സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട ,അതിനു വഴങ്ങില്ല എന്നുമുള്ള കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരോടാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതിഷേധങ്ങള്‍ സര്‍ക്കാറിന് നേരെയല്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ തെറ്റിദ്ധരിക്കരുതെന്നും ആശങ്കയുടെ ഭാഗമായി എടുത്ത നിലപാടാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.പ്രതിഷേധത്തിന് ഇടയാക്കിയ പ്രശ്‌നം വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. അന്വേഷണത്തില്‍ ഇടപെട്ട് സ്വാധീനിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കണമെന്നതാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി.അതേസമയം ഐ.എ.എസ് ഉദ്യോഗസ്ഥർ സമരം പിൻവലിച്ച് ജോലിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments