കൊല്‍ക്കത്ത : സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്ന പുരുഷന്‍മാര്‍ക്ക് സഹായഹസ്തവുമായി ദീപിക നാരായണ്‍ ഭരദ്വാജ് എന്ന കൊല്‍ക്കത്ത സ്വദേശിനി. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും തന്റെ കസിന്‍ അടക്കം അടുത്ത ചില പരിചയക്കാര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ദീപിക പറയുന്നു.
പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ കേസില്‍ കുടുക്കുമെന്ന് തന്റെ കസിന്റെ ഭാര്യ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാന്‍ വന്‍ തുക അവര്‍ ആവശ്യപ്പെടുകയും ചെയ്തു. നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചുവെങ്കിലും എല്ലാ നിയമങ്ങളും സ്ത്രീയ്ക്ക് അനുകൂലമായിരുന്നു. നാളുകൾ നീണ്ട പോരാട്ടത്തിലൂടെയാണ് വിവാഹമോചനം നേടിയെടുത്തത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും എന്നാല്‍ വ്യാജ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന പുരുഷന്‍മാരുടെ എണ്ണവും കുറവല്ലെന്നും ദീപിക പറയുന്നു. കേസുകളില്‍ ഇരകള്‍ക്ക് ലിംഗവിവേചനം നടത്താതെ നീതി നേടിക്കൊടുക്കണമെന്നും ദീപിക കൂട്ടിച്ചേർക്കുന്നു.
Post Your Comments