തിരുവനന്തപുരം : കയറ്റിറക്ക് തൊഴിലാളികളുടെ സമരം മൂലം രണ്ടുമാസമായി താറുമാറായ റേഷന്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്. കമ്മീഷന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പഞ്ചസാര, മണ്ണെണ്ണ, ആട്ട എന്നിവ എടുക്കേണ്ടതില്ലെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമ്പോള്‍ ചെറുകിട റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ തീരുമാനിയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച സമിതി ഇന്നലെ യോഗം ചേര്‍ന്നെങ്കിലും ധാരണയായില്ല.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതോടെ റേഷന്‍ കടകളില്‍ വരുമാനം കുറയുന്ന സാഹചര്യമാണ് പുതിയ പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഈ പ്രതിസന്ധി പരിഹരിയ്ക്കാനായി 350 കാര്‍ഡുകള്‍ വരെയുള്ള ചെറിയ റേഷന്‍ കടകള്‍ക്ക് എല്ലാ ചെലവും കഴിഞ്ഞ് പ്രതിമാസം 15,000 രൂപ വേണമെന്നാണ് ആവശ്യം. 1400 കാര്‍ഡുകള്‍ വരെയുള്ള റേഷന്‍ കടകള്‍ക്ക് അരലക്ഷം രൂപ വരെ ഇപ്രകാരം ലഭിയ്ക്കണമെന്നും വ്യാപാരികള്‍ വാദിയ്ക്കുന്നു. ഇത് പരിഹരിക്കാനുള്ള ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതേ തുടര്‍ന്ന് പഞ്ചസാര, ആട്ട , മണ്ണെണ്ണ എന്നിവ എടുക്കേണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു
Post Your Comments