കോഴിക്കോട്: യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച, സമുദ്രനിരപ്പില്‍ നിന്ന് 1,868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയായ അഗസ്ത്യാർ കൂടത്തിൽ ഇത്തവണയും സ്ത്രീകൾക്ക് പ്രവേശനമില്ല.സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.ജനുവരി 15 മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് ഇത്തവണ സന്ദര്‍ശകര്‍ക്ക് അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദം.
ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റു തീർന്നു.രണ്ടുദിവസമെടുത്തുള്ള 26 കിലോമീറ്റര്‍ ട്രെക്കിങ്ങിന് പ്രതിദിനം 100 പേര്‍ക്കു വരെ പങ്കെടുക്കാം. സ്ത്രീകളും 14 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പും വ്യക്തമാക്കിയിരിക്കുന്നു.അഗസ്ത്യാർ കൂടത്തിൽ പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെടുന്ന 3,000-ത്തോളം പേരാണ് പ്രകൃതിയുമായി സഹവസിച്ച് ജീവിക്കുന്നത്.
Post Your Comments