തന്റെ ഗ്രാമത്തിന്റെ പേര് മാറ്റാൻ പ്രധാമന്ത്രിക്ക് കത്തെയുതിയ പെണ്‍കുട്ടി ഇപ്പോള്‍ താരമാകുന്നു. കുടുംബക്കാരുടേയും കൂടെ പഠിക്കുന്നവരുടേയും കളിയാക്കലിനെ തുടര്‍ന്നാണ് ഹര്‍പ്രീറ്റ് കോര്‍ എന്ന പതിനാലു വയസ്സുകാരി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. വൃത്തികെട്ട, അഴുക്കുള്ള എന്നീ അര്‍ത്ഥങ്ങളുള്ള ഗന്‍ഡ(ഏമിറമ) എന്ന ഗ്രാമത്തിന്റെ പേര് കാരണം അമ്മായിയുടെ മകനും, മറ്റു ബന്ധുക്കളും എന്നെ പരിഹസിക്കുന്നു എന്ന്‍ ഹര്‍പ്രീറ്റ് തന്റെ കത്തില്‍ പറയുന്നു.
കത്തെഴുതുന്ന കാര്യം ഹര്‍പ്രീറ്റ് ആദ്യമായി വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെല്ലാം ദേഷ്യപ്പെടുകയാണ് ചെയ്തത്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നായിരുന്നു വീട്ടുകാരുടെ മറുപടി. കൂടെപ്പിറപ്പുകളോട് പറഞ്ഞപ്പോഴും ഇത് തന്നെ മറുപടി. ഏല്ലാവരും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹര്‍പ്രീറ്റ് മാറിയില്ല. 2015 ഡിസംബറില്‍ ഹര്‍പ്രീറ്റ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കത്ത് ശ്രദ്ധയില്‍ പെട്ട പ്രധാന മന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ ഹരിയാന സര്‍ക്കാറുമായി ബന്ധപ്പെട്ട് ആവശ്യമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ പറയുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിസ് ഇടപെട്ടതോടെ ഹരിയാനയിലെ ഫതിഹബാദ് ജില്ലയിലുള്ള ഗന്‍ഡ എന്ന ഗ്രാമം ഇനി മുതല്‍ അജിത് നഗര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഗ്രാമത്തിന്റെ പേര് മാറിയതോടെ പ്രദേശവാസികള്‍ നന്ദി പ്രവാഹവുമായി ഹര്‍പ്രീറ്റിനെ തേടിയെത്തി. കഴിഞ്ഞ 27 വര്‍ഷമായി പഞ്ചായത്ത് തല കുത്തി മറഞ്ഞിട്ടും നടക്കാത്ത കാര്യമാണ് 14 വയസ്സുള്ള പെണ്‍കുട്ടി മാസങ്ങള്‍ കൊണ്ട് നേടിയെടുത്തത് എന്നത് നാട്ടുകാരെ ഏറെ അഭിമാനം കൊള്ളിക്കുന്നു. 2600 ഓളം ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനുള്ള ആദ്യ അപേക്ഷ നല്‍കിയത് 1989 ലായിരുന്നു.
തന്‍റെ ആഗ്രഹ പ്രകാരം പേര് മാറ്റിയെങ്കിലും ഹര്‍പ്രീറ്റ് സംതൃപ്തയായില്ല. സ്‌കൂളിലേക്കുള്ള അപരിചിതരുടെ നുഴഞ്ഞു കയറ്റം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ സ്‌കൂളിന് ചുറ്റും ഒരു അതിര്‍ ഭിത്തി നിര്‍മ്മിക്കണമെന്നും ഗ്രാമത്തില്‍ ഒരു മൃഗാശുപത്രി പണി കഴിപ്പിച്ച് കൊടുക്കണമെന്നുമാണ് ഹര്‍പ്രീറ്റിന്റെ പുതിയ അപേക്ഷകള്‍.
Post Your Comments