തിരുവനന്തപുരം: സിനിമയില്‍നിന്നും വിരമിക്കുന്ന കാര്യം ആലോചിക്കുന്നതായി സൂപ്പര്‍താരം മോഹന്‍ലാല്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിനെക്കുറിച്ച് തീരുമാനമെടുക്കും. കുറച്ചുനാള്‍ കഴിഞ്ഞു മറ്റേതെങ്കിലും ജോലിയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എം.ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ താന്‍ നായകനാകുന്ന രണ്ടാമൂഴം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും. എം.ടിയുടെ തിരക്കഥ പൂര്‍ണമായും ശനിയാഴ്ച ലഭിച്ചുകഴിഞ്ഞെന്നും മോഹന്‍ലാല്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുത്ത് വ്യക്തമാക്കി. 600കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. രണ്ട് ഭാഗങ്ങളായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധത്തെ സ്വാഗതം ചെയ്യുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. നോട്ട് നിരോധത്തെ തുടര്‍ന്ന് കാശ്മീര്‍ മേഖലയില്‍ സമാധാനം ലഭിച്ചുവെന്നാണ് സൈനികര്‍ തന്നോട് പറഞ്ഞതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments