Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

തുഞ്ചന്‍പറമ്പിനെ എം.ടിയില്‍ നിന്ന് മോചിപ്പിക്കണം , മലയാളഭാഷയുടെ ശാപമാണ് ഭാഷാഭിമാനമില്ലാത്ത പുരോഗമന എഴുത്തുകാരുടെ സംഘം: എം.ടി വാസുദേവൻ നായർക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം

തിരുവനന്തപുരം: എംടി വാസുദേവന്‍നായർക്കെതിരെ കടുത്ത വിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം. പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നെ മറ്റ് ചിലരൊക്കെ ചേര്‍ന്ന് ജ്ഞാനപീഠത്തില്‍ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാന്‍ മെനക്കെട്ട് പണിയെടുത്ത സാഹിത്യസാര്‍വഭൗമനാണ് നാലുകെട്ടിന്റെ തമ്പുരാന്‍. തൊണ്ടകീറി പ്രസംഗവേദിയില്‍ മിമിക്രി കാണിക്കാറില്ല എന്നതൊഴിച്ചാല്‍ സാഹിത്യത്തിലെ ഒരു വിഎസാണ് കൂടല്ലൂര്‍ക്കാരന്‍ വാസുദേവന്‍ നായരെന്ന് ‘തുഞ്ചന്‍ സ്മാരകവും എംടിയും ‘എന്ന മുഖപ്രസംഗത്തിൽ പറയുന്നു

സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ സുരക്ഷിതമായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസമാണ് എംടി യെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.സെലക്ടീവ് വിമര്‍ശനമാണ് കേരളത്തിലെ മതേതര എഴുത്തുകാരുടെ പ്രത്യേകത. കേരളം മാറിമാറി ഭരിക്കുന്ന ഇടതു-വലതുമുന്നണികളുടെ സഹായംകൊണ്ട് അവാര്‍ഡുകളും, അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും ഉറപ്പിക്കുക എന്ന അജണ്ട മാത്രമാണ് അവര്‍ക്കുളളത്. മലയാളഭാഷയുടെ ശാപമാണ് ഭാഷാഭിമാനമില്ലാത്ത ഈ പുരോഗമന എഴുത്തുകാരുടെ സംഘമെന്നും വിമർശിക്കുന്നുണ്ട്.അടിയന്തരാവസ്ഥയുടെ നാളില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ഒരക്ഷരവും പറയാത്ത എഴുത്തുകാരാണ് കേരളം നെേഞ്ചറ്റിയ പുരോഗമന-ഇടതു എഴുത്തുകാര്‍. ഉദാഹരണത്തിന്എം.ടി. വാസുദേവന്‍നായര്‍, സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി. കുറുപ്പ്, ടി. പദ്മനാഭന്‍, എന്‍.എസ്. മാധവന്‍, എം.എന്‍. വിജയന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മാധവിക്കുട്ടി, എം. മുകുന്ദന്‍ തുടങ്ങിയവരൊക്കെ ഭരണകൂടത്തിനോട് അനുസരണയുളള എഴുത്തുകാരായി. സ്വന്തം ഡയറിക്കുറിപ്പില്‍പ്പോലും അടിയന്തരാവസ്ഥയ്ക്ക് എതിരായി പരാമര്‍ശിക്കാത്തവരാണ് ഇവരെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എഴുത്തച്ഛനെ കേവലം തത്തയില്‍ ഒതുക്കുന്നതിന്റെ പൊരുളെന്താണെന്ന് എംടി വിശദമാക്കണം. തുഞ്ചന്റെ രൂപവും എഴുത്താണിയും അന്യമായി കാണുന്ന എംടി എന്തുകൊണ്ട് തത്തയെ മാത്രം സ്വീകരിക്കുന്നു എന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. തത്തയുടെ നിറം പച്ചയായതിനാല്‍ മുസ്ലിംലീഗിനും മതമൗലികവാദികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന ന്യായീകരണമാകാം എം ടി ക്കുള്ളതെന്നും തുഞ്ചന്‍പറമ്പിനെ എം.ടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനുളള ശ്രമങ്ങളാണ് ഭാഷാസ്‌നേഹികള്‍ നടത്തേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button