Kerala

മുഖ്യമന്ത്രി എന്നനിലയില്‍ പിണറായി ദയനീയ പരാജയമെന്ന് : വി.എം സുധീരന്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ കൂട്ടഅവധിയെടുത്ത് പ്രധിഷേധിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. അതിരൂക്ഷമായ ഭരണപ്രതിസന്ധിയാണ് ഇത് വ്യക്തമാക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചേരിപ്പോരിലേയ്ക്ക് പോകുന്ന ഗുരുതരമായഅവസ്ഥയിലേയ്ക്ക് ഭരണരംഗം എത്തിയിരിക്കുന്നു. ഉദ്യോഗസ്ഥന്മാരെ ഒന്നിപ്പിച്ചുകൊണ്ടുപോകുന്നതില്‍ വന്‍വീഴ്ചയാണ് മുഖ്യമന്ത്രിയുടെഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയെന്നനിലയില്‍ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണന്നും സുധീരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button