പട്ന : ബീഹാറിലെ ഭരണ പാര്‍ട്ടിയായ ജനതാദള്‍ (യു) നേതാവ് മുകേഷ് സിംഗിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതരായ രണ്ടുപേരാണ് മുകേഷ് സിങ്ങിനു നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് ഭാഷ്യം. ബീഹാറിലെ ഗാര്‍ഹിലാണ് മുകേഷ് സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഗാര്‍ഹിലെ ജെഡിയു ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു മുകേഷ് സിംഗ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബീഹാറില്‍ രാഷ്ട്രീയ നേതാക്കള്‍ നേരത്തേയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഒരു ബിജെപി നേതാവും ആര്‍ജെഡി നേതാവും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Post Your Comments