തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വീണ്ടും അഴിച്ചുപണി. എസ്പി റാങ്കിലെ 16 ഐ.പി.എസ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റി. നേരിട്ട് ഐ.പി.എസ് ലഭിച്ച യുവ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് 16 പേര്‍ക്ക് പുതിയ തസ്തികകള്‍ അനുവദിച്ചിരിക്കുന്നത്.
അനൂപ് കുരുവിള ജോണ്‍ (അസി.ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി), എ.അക്ബര്‍ (സ്പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം ), കോറി സജ്ഞയ് കുമാര്‍ ഗുരുഡിന് (കമന്‍ഡാന്റ് കെഎപി 4), രാജ്പാല് മീണ (എസ്പി റെയില്‍വേസ്), ഉമ ബെഹ്റ (വിജിലന്‍സ് കോഴിക്കോട്), പി.എ. വല്സന് (കമന്‍ഡാന്റ് ഐആര്‍ ബറ്റാലിയന്), ആര്.നിശാന്തിനി (വിജിലന്‍സ് തിരുവനന്തപുരം ), പി.എന്‍. ഉണ്ണിരാജന് (ക്രൈംബ്രാഞ്ച് എറണാകുളം ), തോമസണ് ജോസ് (വിജിലന്‍സ് എറണാകുളം ), ഡോ.എ. ശ്രീനിവാസ് (ക്രൈംബ്രാഞ്ച് കണ്ണൂര്‍ ), പി.എസ്.ഗോപി (കമന്‍ഡാന്റ് എംഎസ്പി), കെ.കാര്‍തിക് (സ്പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം) , ഹരിശങ്കര്‍ (എ.ഐജി കോസ്റ്റല്‍ സെക്യൂരിറ്റി), ജെ. ഹിമേന്ദ്രനാഥ് (ഐസിറ്റി തിരുവനന്തപുരം ), കിരണ്‍ നാരായണ്‍ (എഎസ്പി ഇരിങ്ങാലക്കുട), സാം ക്രിസ്റ്റി ഡാനിയല്‍ (സ്പെഷല്‍ ബ്രാഞ്ച് തിരുവനന്തപുരം ).
ഇതില്‍ അനൂപ് കുരുവിള ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഡപ്യൂട്ടേഷന് പൂര്‍ത്തിയാക്കി മടങ്ങിയതാണ്. മറ്റുള്ളവരില്‍ മിക്കവരും ജില്ലാ പൊലീസ് മേധാവികളായിരുന്നു.
Post Your Comments