തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തില്‍ ചേരാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരില്‍പോലും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആഢംബര പ്രവണത വര്‍ധിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആദ്യമായി തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തുന്നത്. പാര്‍ട്ടി നടപടിക്കെതിരെ ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ടി.എസ് രാജേഷ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നത്.
ഉച്ചഭക്ഷണത്തിനു മാത്രം ഒരാള്‍ക്ക് എണ്ണൂറിലേറെ രൂപയാണ് ഹൈസിന്തില്‍ ഈടാക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമെന്നാല്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മുന്തിയതാണെന്നും ഭവനരഹിതരെല്ലാം പഞ്ചനക്ഷത്ര ഹോട്ടലില്‍ അന്തിയുറങ്ങാന്‍തക്ക വളര്‍ച്ചയൊന്നും ഒറ്റരാത്രികൊണ്ട് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്നതില്‍നിന്നും ലെവിയായി നല്‍കുന്നതിനു പുറമേ പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരും പല സമയങ്ങളിലായി പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ള പ്രവര്‍ത്തനഫണ്ട് കൂടി ഉപയോഗിച്ചാണ് ആഢംബര ഹോട്ടലില്‍ സമ്മേളനം നടത്തുന്നതിനുള്ള പണം ചെലവഴിക്കുന്നത്.
രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ സഹായനിധിയുണ്ടാക്കുകയും കേസില്‍പെട്ടവര്‍ക്കായി വാദിക്കാന്‍ പ്രത്യേക പിരിവു നടത്തുകയും ചെയ്യുന്ന പാര്‍ട്ടി, കേന്ദ്രകമ്മിറ്റിക്കു വേണ്ടി ആഢംബരം കാട്ടുമ്പോള്‍ ആരായാലും ഒന്നു ശങ്കിച്ചുപോകുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റില്‍ നാളെ ഏതെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകന്‍ മക്കളുടെ വിവാഹം അത്യാഢംബരപൂര്‍വ്വം കൊണ്ടാടിയാല്‍ ഈ തിയറിയുമായി ഇതുവഴി വരുമോയെന്നാണ് തന്റെ ചോദ്യമെന്നും രാജേഷ് വ്യക്തമാക്കുന്നു.
ടി.സി രാജേഷിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
Post Your Comments