സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടു അഴിമതി വിരുദ്ധ പോരാളിയായ അണ്ണാ ഹസാരെ നടത്തുന്ന പ്രതികരണമാണ്. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും മോദിയിലൂടെ 65വര്‍ഷമായി ഭാരതത്തില്‍ നടന്നിരുന്ന അഴിമതി തുടച്ചുനീക്കപ്പെടുമെന്നും ആയിരുന്നു ഹസാരെയുടെ പ്രതികരണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ധീരവും വിപ്ലവകരവും ആണെന്നായിരുന്നു ഹസാരെ പ്രതികരിച്ചത്. തീവ്രവാദത്തിനായുള്ള പണമൊഴുക്കും അഴിമതിയും കള്ളപ്പണവും തടയാന്‍ നോട്ടുനിരോധനത്തിലൂടെ കഴിയുമെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി വിരുദ്ധ സമര നായകന്‍ വ്യക്തമാക്കിയിരുന്നു. രാജ്യം ഭരിച്ച മുന്‍ സര്‍ക്കാരുകളൊന്നും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യാതൊരു നിലപാടുകളും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ മോദി നടത്തിയ നീക്കം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഹസാരെ കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments