NewsIndia

ഗതാഗതം സുഗമമാക്കാനും ഇനി ആപ്പുകൾ

ന്യൂഡൽഹി: ഗതാഗതം സുഗമമാക്കാനും ആപ്പുകൾ. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം ഇ-ചലാന്‍, എം-പരിവഹന്‍ എന്നീ രണ്ട് ആപ്പുകൾ പുറത്തിറക്കാൻ പോകുകയാണ്. വാഹന്‍, സാരഥി ആപ്പുകളുമായി ബന്ധിപ്പിച്ചായിരിക്കും ഇ-ചലാന്‍ പ്രവര്‍ത്തിപ്പിക്കുക. ട്രാഫിക് പോലീസിനെ സഹായിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

യാത്രക്കാര്‍ക്ക് സഹായകമായ ആപ്പാണ് എം-പരിവഹന്‍. ഗതാഗതവുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഈ ആപ്പുവഴി ലഭിക്കും. വെര്‍ച്വല്‍ പാസ്‌പോര്‍ട്ടും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇതില്‍നിന്ന് കിട്ടുന്നതാണ്.കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ആപ്പില്‍ നല്‍കിയാല്‍ ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി വാഹനത്തിന്റെയും ഉടമയുടെയും പൂര്‍ണ വിവരങ്ങളും ലഭിക്കുന്നതാണ്.അതോടൊപ്പം അപകടമുണ്ടായാല്‍ ഫോട്ടോയെടുത്ത് ആപ്പ് വഴി പോലീസിനെയും വാഹനവകുപ്പധികൃതരെയും അറിയിക്കാനും സൗകര്യമുണ്ട്.തിങ്കളാഴ്ച ആരംഭിക്കുന്ന റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായി ആപ്പുകൾ പുറത്തിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button