സൗദി: വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പിന് സൗദി അറേബ്യയിലെ വിവാഹ ഏജന്റുമാർ .വർധിച്ചുവരുന്ന വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വീണ്ടും വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പിനാണ് വിവാഹ ഏജന്റുമാർ തുടക്കം കുറിച്ചിരിക്കുന്നത്.പോളിഗാമി എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ വീണ്ടും വിവാഹം ചെയ്യാൻ താത്പര്യമുള്ള പുരുഷന്മാർക്കും വിധവകളും വിവാഹമോചിതകളുമായ സ്ത്രീകൾക്കും ചേരാനാകും. ഇതിനോടകം തന്നെ അവസരം തേടി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമായത് 900 സ്ത്രീകളാണ്.
ഒരു ഭാര്യയുള്ള യുവാക്കളോട് ഒരാളെക്കൂടി പങ്കാളിയാക്കാനാണ് വിവാഹ ഏജന്റുമാർ ആവശ്യപ്പെടുന്നത്. പങ്കാളികളില്ലാതെ ജീവിതം വഴിമുട്ടിയ സൗദിയിലെ യുവതികളെ സഹായിക്കുന്നതിനുവേണ്ടിയാണിതെന്നാണ് ഏജൻറ്റുമാരുടെ അവകാശ വാദം. മക്കയുൾപ്പെടെയുള്ള നഗരങ്ങളിൽ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നുവെന്നുകണ്ടാണ് അധികൃതർ ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കാൻ രംഗത്തുവന്നിരിക്കുന്നത്.ഗ്രുപ്പിൽ വിധവകളും വിവാഹമോചിതരും മാത്രമല്ല ഇതുവരെ വിവാഹം ചെയ്യാത്ത യുവതികളുമുണ്ട്.രണ്ടാമത്തേയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയാകുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവരിലേറെപ്പേരും എത്തുന്നത്. സൗദിക്ക് പുറമെ, യെമൻ, മൊറോക്കോ, സിറിയ, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്.
55 വയസ്സുമുതൽ 18 വയസ്സുവരെയുള്ളവർ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്. വിവാഹം കഴിക്കാൻ തയ്യാറാകുന്നവർ പാലിക്കേണ്ട ഡിമാന്റുകളും യുവതികൾ വാട്‌സാപ്പിലൂടെ കൈമാറുന്നുണ്ട്.
Post Your Comments