തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കൾ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പു കണക്കെടുക്കുന്നു.ഇത് സംബന്ധിച്ച വിവരം ഹെഡ്മാസ്റ്റര്മാര് സ്കൂളുകളിലെ അധ്യാപകരില്‍നിന്ന് അറിയിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങുന്നവർ സര്‍ക്കാര്‍ സ്കൂളില്‍ മക്കളെ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ പാത പിന്തുടരുകയാണ് വിദ്യാഭ്യാസ വകുപ്പും.
അതേസമയം കുട്ടികളെ നിശ്ചിത സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ബന്ധിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിനു നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
Post Your Comments