സോഷ്യൽ മീഡിയ ആയ ഫേസ്ബുക്കും വാട്സ്ആപ്പും ഉടൻ തന്നെ ചാര്‍ജ് ഈടാക്കി തുടങ്ങുമെന്ന രീതിയിലുള്ള മെസ്സേജുകള്‍ ഇതിനോടകം തന്നെ ഉപഭോക്താക്കൾക്ക് ലഭിച്ചു കാണും.ഈ സന്ദേശം ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ ഫേസ്ബുക്കും വാട്സാപ്പും ചാര്‍ജ് ചെയ്യാന്‍ തുടങ്ങുമെന്ന തരത്തിലാണ് സന്ദേശങ്ങള്‍ പരക്കുന്നത്. എന്നാല്‍, ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയേണ്ടതാണ്.
അതേസമയം രണ്ട് സേവനങ്ങളും ചാര്‍ജ് ഈടാക്കില്ലെന്ന് ഇരു സ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്.ഈ തട്ടിപ്പ് സന്ദേശത്തിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വാട്സാപ്പുമായി ബന്ധമുണ്ടെന്നോ, ഫോര്‍വേഡ് ചെയ്യണമെന്നോ സമ്മാനങ്ങളുണ്ടെന്നോ ഉള്ള തരത്തിലാണ് സന്ദേശമെങ്കില്‍ അത് വ്യാജമാണെന്ന് തിരിച്ചറിയേണ്ടതാണ്.കാരണം, അത്തരം സന്ദേശം ഒരിക്കലും വാട്സാപ്പില്‍നിന്നോ ഫേസ്ബുക്കില്‍നിന്നോ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയില്ല. ഉപഭോക്താക്കളില്‍നിന്ന് യാതൊരു ചാര്‍ജും ഈടാക്കില്ലെന്ന് കഴിഞ്ഞവര്‍ഷം തന്നെ വാട്സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഇത്രയേറെ ഉപഭോക്താക്കളെ ബാധിക്കുന്ന ഒരു കാര്യം ചെറിയൊരു മെസ്സേജിലൂടെ ആയിരിക്കില്ല അറിയിക്കുന്നതെന്നും മനസ്സിലാക്കേണ്ടതാണ്.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്ത ശേഷം വാട്സാപ്പും ഫേസ്ബുക്കും സുഗമമായി തന്നെ ഉപയോഗിക്കാവുന്നതാണ്.
Post Your Comments