തിരുവനന്തപുരം: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയവയിൽ കള്ളനോട്ടുകളും.എസ്. ബി .ടി യിൽ നിക്ഷേപിച്ച നോട്ടുകളിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.പല ശാഖകളിലായി നിക്ഷേപിച്ച 12000 കോടിയിൽ കേരളത്തിലെ എസ് ബി ടി യിൽ മാത്രം 8,70,000 വും കള്ളനോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതിന് ശേഷം എസ്ബിടിയിൽ മാറി നൽകിയ അസാധുനോട്ടുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.അഞ്ചിൽ കൂടുതൽ കള്ളനോട്ടുകൾ ആരെങ്കിലും ബാങ്കിൽ കൊണ്ടുവന്നാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം എന്നാണ് നിയമം .എന്നാൽ ഇവിടെ നിയമം പാലിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
Post Your Comments