കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് മണിക്കൂറിന് 18 രൂപയ്ക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റാ ഉപയോഗിക്കാവുന്ന ‘സൂപ്പര്‍ അവര്‍’ പദ്ധതി പ്രഖ്യാപിച്ചു. 2ജി വരിക്കാര്‍ക്ക് ഈ പദ്ധതി ഉപയോഗിക്കുവാന്‍ മണിക്കൂറിന് ഏഴു രൂപ മതിയാകും.
ജനുവരി 7 ശനിയാഴ്ച അവതരിപ്പിക്കുന്ന ഈ ഓഫര്‍, ജനുവരി 9 തിങ്കള്‍ മുതല്‍ എല്ലാ വോഡഫോണ്‍ സര്‍ക്കിളുകളിലുമുള്ള വരിക്കാര്‍ക്ക് ലഭ്യമാകും. വോഡഫോണിന് 20 കോടി വരിക്കാര്‍ തികഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ‘സൂപ്പര്‍ അവര്‍’ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
സൂപ്പര്‍ അവര്‍ ഡേറ്റ ഓഫര്‍ ഉപയോഗിക്കുന്നതിനു പുറമേ ഏഴു രൂപ നല്കി വോഡഫോണില്‍നിന്ന് വോഡഫോണിലേക്ക് പരിധിയില്ലാതെ ലോക്കല്‍ കോള്‍ വിളിക്കാനുള്ള പദ്ധതിയുമെടുക്കാം. മാത്രവുമല്ല ഓരോ മണിക്കൂറിലും ഈ പദ്ധതി വീണ്ടും ഉപയോഗിക്കുവാനും സാധിക്കും.
”വരിക്കാര്‍ക്ക് ആശങ്കകളൊന്നുമില്ലാതെ, ചെറിയ നിശ്ചിത തുകയില്‍ ഒരു മണിക്കൂറില്‍ എത്ര ഡേറ്റ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതാണ് സൂപ്പര്‍ അവര്‍ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ഇതോടൊപ്പം എല്ലാ മണിക്കൂറിലും ഇത് ആവര്‍ത്തിക്കുകയും ചെയ്യാം. അതുവഴി ഓരോ മണിക്കൂറും സൂപ്പര്‍ അവറാക്കി മാറ്റാനും വരിക്കാര്‍ക്കു കഴിയുന്നു,” ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.
വോഡാഫോണ്‍ പ്ലേയിലെ വൈവിധ്യമാര്‍ന്ന 150-ലധികം ടിവി ചാനലുകളും പതിന്നാലായിരത്തിലധികം സിനിമകളും ടിവി ഷോകളും സൂപ്പര്‍ അവര്പദ്ധതി ഉപയോഗിച്ചു കാണാം. 2017 മാര്‍ച്ച് 31 വരെ വോഡാഫോണ്‍ പ്ലേ സബ്സ്ക്രിപ്ഷന് സൗജന്യമാണ്.
ഡിജിറ്റല്‍ ചാനലുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള് വഴി സൂപ്പര്‍ അവര്‍ പായ്ക്കുകള്‍ നേടാം. 16 രൂപ മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ അവര്‍ പായ്ക്കുകള്‍ ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളിലായിരിക്കും.
Post Your Comments