പൂനൈ : 62 ആം ദേശീയ സ്‌കൂള്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളം കുതിക്കുന്നു. സബ്ജൂനിയര്‍ തലത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബബിത കേരളത്തിന് വേണ്ടി സ്വർണ്ണം കരസ്ഥമാക്കി. 400, 600 വിഭാഗങ്ങളില്‍ തുടങ്ങിയ മികവാണ് ദീര്‍ഘദൂരയിനങ്ങളിൽ നേട്ടം കൈവരിക്കാൻ പ്രചോദനം. സംസ്ഥാന കായികോത്സവത്തില്‍ 1500 മീറ്ററില്‍ ബബിത സ്വര്‍ണ്ണം നേടിയിരുന്നു.
മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് കേരള വെള്ളി കരസ്ഥമാക്കി മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്തോടെ കേരളത്തിന് കിരീട നേട്ടം പ്രതീക്ഷിക്കാം. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ എസ്. വൈദേഹിയാണ് പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന് വേണ്ടി വെള്ളി നേടിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വൈദേഹി മുതിര്‍ന്ന ചേച്ചിമാര്‍ക്കൊപ്പം നടന്ന് വിജയം നേടിയത് ഏറെ പ്രശംസ അർഹിക്കുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റിലും സംസ്ഥാന മീറ്റിലും വൈദേഹി വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അഭിനന്ദ് സുന്ദരേശന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി
Post Your Comments