NewsIndia

റിപ്പബ്ലിക് ദിന ഓഫറുമായി ഏവരേയും ഞെട്ടിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യാത്രക്കാരെ പിടിക്കാനുള്ള മല്‍സരം കടുത്തതോടെ റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച്‌ ഏവരേയും ഞെട്ടിച്ച്‌ എയര്‍ ഇന്ത്യ.എയര്‍ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും നിരക്ക് വെട്ടിക്കുറച്ചു. ഈ സൗജന്യം ഏപ്രില്‍ 30 വരെയാണ്.എയര്‍ ഇന്ത്യയുടെ ദല്‍ഹി-മുംബൈ നിരക്ക് ഡിസംബറില്‍ 6500 രൂപയായിരുന്നു. ഇത് 2400 രൂപയാക്കി.

ഡല്‍ഹി-ബെംഗളൂരു നിരക്ക് ഇപ്പോള്‍ 2952 രൂപയായി. ഡല്‍ഹി-അഹമ്മദാബാദ് 2199, ഡല്‍ഹി-ഹൈദരാബാദ് 3206, ഡല്‍ഹി-കൊല്‍ക്കൊത്ത 2890, ഡല്‍ഹി-ചെന്നൈ 3905 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.ഏപ്രില്‍ 10 വരെ മാത്രമേ ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.പറക്കേണ്ട തീയതിയുടെ 20 ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണെന്നും എയര്‍ ഇന്ത്യ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ്, വിസ്താര തുടങ്ങി മിക്ക സ്വകാര്യ എയര്‍ലൈനുകളും നിരക്ക് വെട്ടിക്കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button