NewsSports

മതത്തിന്റെ പേരില്‍ പ്രവര്‍ത്തനം: മുസ്ലീംലീഗിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന് പരാതി

തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പിയുടെ യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാനാണ് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പിന് പരാതി നല്‍കിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നുള്ള സുപ്രധാനമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീംലീഗിന് രാഷ്ട്രീയപാര്‍ട്ടി എന്നുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശം ഇല്ലെന്നും പരാതിയില്‍ പറയുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ രാജ്യത്ത് മതധ്രുവീകരണത്തിനു ഇടവരുത്തുമെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button