Gulf

തേള്‍കടിയേറ്റ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്• സൗദി അറേബ്യയില്‍ തേള്‍കടിയേറ്റ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന്‍ മുസ്തഫ (34) ആണ് മരിച്ചത്. രാത്രി മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് മുസ്തഫയ്ക്ക് തേള്‍കടിയേറ്റത്. തുടര്‍ന്ന് തളര്‍ന്നുവീണ മുസ്തഫയെ കിങ്ഡം ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരിയ്ക്കുകയായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിന് കാരണമായത് തേള്‍ കടിയേറ്റതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്ന മുസ്തഫ ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യ: ഷാജി. ഒരു മകനും രണ്ട് പെണ്മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button