തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന അഞ്ചല്‍ നെട്ടയം ശ്രീരാമചന്ദ്ര വിലാസത്തില്‍ രാമഭദ്രനെ(44) വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ സി.പി.എം അഞ്ചല്‍ ഏരിയാസെക്രട്ടറി പി.എസ്.സുമന്‍ സി.ബി.ഐയ്ക്കു മുമ്പാകെ കീഴടങ്ങി. രണ്ടു മാസമായി ഒളിവിലായിരുന്ന സുമന്‍ ഇന്ന് തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യംചെയ്യുകയാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ മൊത്തം 12പ്രതികളുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.
കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ പ്രതികളില്‍ ചിലര്‍ ഒളിച്ചത് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മറ്റി ഓഫിസിലെന്ന് പ്രതി റോയിക്കുട്ടി നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു .
പ്രതികളെ പിന്നീട് സിപിഎം നേതാക്കള്‍ എറണാകുളത്ത് എത്തിച്ച് പൊലീസിന് കൈമാറി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കെ ബാബു പണിക്കറും പി എസ് സുമനും ചേര്‍ന്ന് സഹായം നല്‍കിയെന്നും റോയിക്കുട്ടി രഹസ്യ മൊഴി നല്‍കിയിരുന്നു .
ആറുവര്‍ഷം മുമ്പുള്ള കേസ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐക്ക് വിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രവും കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സി.പി.എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ല.
Post Your Comments