കൊച്ചി: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് നടപടി.
രാവിലെ 11 മണിയോടെയാണ് ടോം ജോസ് കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലെത്തിയത്. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിലധികമായി തുടരുകയാണ്.ണ്ട് കോടിയിലധികം രൂപയുടെ അധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹത്തിനെതിരായി അന്വേഷണം നടന്നുവരികയായിറിന്നു.കഴിഞ്ഞ ആറുവര്ഷത്തിനിടയിലുള്ള സമ്പാദ്യത്തെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.ടോം ജോസിന്റെ വീടുകളിലും ഔദ്യോഗിക കേന്ദ്രങ്ങളിലും മറ്റുമായി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇവ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.തുടർന്നാണ് ഇപ്പോള്‍ വിജിലന്‍സ് ടോം ജോസിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്.
Post Your Comments