ബിലാസ്പൂര്‍: മണപ്പുറം ഫിനാന്‍സില്‍ തോക്കു ചൂണ്ടി വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സിന്റെ ബിലാസ്പുര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. മൂന്നരക്കോടിയുടെ 13 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നാലുപേരാണ് കവര്‍ച്ച നടത്തിയത്.
ഇടപാടുകാര്‍ എന്ന വ്യാജേനെയാണ് കവര്‍ച്ചക്കാര്‍ ബാങ്കില്‍ കടന്നത്. രണ്ടു പേര് ആയുധങ്ങളുമായി ഉള്ളില്‍ കടക്കുകയും മറ്റു രണ്ടു പേര് പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. പിന്നീട് നടന്നത് സിനിമാ സ്റ്റൈല്‍ കവര്‍ച്ചയായിരുന്നു. അകത്തുകടന്ന കവര്‍ച്ചക്കാര്‍ തോക്ക് ചൂണ്ടി ജീവനക്കാരെയും ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ഭീഷണിപ്പെടുത്തി.
എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് സിസി ടിവിയുടെ കേബിള്‍ മുറിച്ചു. മാനേജരെ ഭീഷണിപ്പെടത്തി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments