KeralaNews

കൊല്ലം തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിയ്ക്ക് ഉജ്ജ്വല വിജയം

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് വിജയിച്ചത്. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജയുടെ വിജയം. ബി.ജെ.പി കൗണ്‍സിലറായിരുന്ന കോകിലയുടെ മരണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോകിലയുടെ അമ്മയാണ് വിജയിച്ച ബി ഷൈലജ. സി.പി.എമ്മിലെ എന്‍.എസ് ബിന്ദുവായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ആര്‍.എസ്.പിയിലെ എസ. ലക്ഷ്മി (യു.ഡി.എഫ്)യും കോണ്‍ഗ്രസിലെ ഗീത ദേവകുമാറും (യു.ഡി.എഫ് സ്വതന്ത്ര) മത്സരിച്ചിരുന്നു.
ഇന്നലെയായിരുന്നു കൊല്ലം നഗരസഭയിലെ തേവള്ളി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 68.2 ശതമാനം പോളിങ നടന്നിരുന്നു. ആകെയുള്ള 4805 വോട്ടര്‍മാരില്‍ 3278 പേര്‍ നാലു പോളിങ് ബൂത്തുകളിലായി വോട്ടു ചെയ്തു.

മണ്ഡലത്തില്‍ കോകിലയുടെ പേര് പറഞ്ഞായിരുന്നു ബി.ജെ.പി പ്രധാനമായും വോട്ട് പിടിച്ചത്. ഈ പ്രചരണം തന്നെയാണ് ഇവിടെ ഷൈലയുടെ വിജയത്തിന് സഹായകമായതും. മകളോടുള്ള ഇഷ്ടം വോട്ടായി മാറിയപ്പോള്‍ അത് വിജയത്തില്‍ കലാശിക്കുകയായിരുന്നു.
കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ത്ഥിനി കൂടിയായ കോകില കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായിരുന്നു. കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ മദ്യലഹരിയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചാണ് കോകില ദാരുണമായി മരിച്ചത്. ഇതേ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്

shortlink

Post Your Comments


Back to top button