കോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചശേഷം കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും പ്രത്യേകം മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയം മാണിക്കൊപ്പം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പി.ആര്‍ ശശി 71വോട്ടിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. ഇവിടെ എല്‍.ഡി.എഫ് മൂന്നാംസ്ഥാനത്താണ്. കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചശേഷം കേരള കോണ്‍ഗ്രസ് സംസ്ഥാനത്തു നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് ഒമ്പതും ബി.ജെ.പി മൂന്നും യു.ഡി.എഫ് രണ്ടും സീറ്റുകളില്‍ വിജയിച്ചു.
Post Your Comments