
കോഴിക്കോട്: സിപിഎമ്മിന്റെ കൊടിമരത്തില്‍ പച്ച നിറത്തിലുള്ള കൊടി. ലീഗിന്റെ കൊടി ആണെന്നാണ് ആരോപണം. കൊടിമരത്തില്‍ പച്ച പെയിന്റടിക്കുകയും കൊടി കെട്ടികയുമായിരുന്നു. നാദാപുരം വാണിമേലിലാണ് സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂര്‍ വാണിമേല്‍ റോഡ് ഉപരോധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വാണിമേലുള്ള സി.പി.ഐ.എമ്മിന്റെ കെ.പി കുഞ്ഞിരാമന് സ്മാരകം ഒരുവിഭാഗം ആക്രമിച്ചത്.
സംഭവത്തില്‍ നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും, ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
Post Your Comments