ബെയ്ജിങ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന.ഇന്ത്യ അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയിരിക്കുന്നത്.ഇന്ത്യ നിരവധി ബാലിസ്റ്റിക് മിസൈലുകൾ സ്വന്തമാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ഒരു ആണവ രാജ്യമെന്ന തലത്തിലേക്ക് എത്തപ്പെടില്ലെന്നും പത്രത്തിൽ പറയുന്നു .
ആണവ-ബാലിസ്റ്റിക് മിസൈല്‍ വികസനത്തിന്റെ യു.എന്‍ പരിധി ഇന്ത്യ ലംഘിച്ചെന്നും ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് യു.എന്‍ വ്യക്തമാക്കണമെന്നും ചൈന അവകാശപ്പെടുന്നുണ്ട്.ചൈന ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തെ ഭയപ്പെടുന്നില്ല. മാത്രമല്ല ഇന്ത്യയെ പ്രധാന ശത്രുവായി കാണുന്നില്ലെന്നും പത്രത്തിൽ പറയുന്നു.ഒരു ആണവ രാജ്യമെന്ന നിലയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഇങ്ങനെയുള്ള മിസൈല്‍ വിക്ഷേപണത്തിന് അവകാശമുണ്ടെങ്കില്‍ പാകിസ്ഥാനും ഇതേ അവകാശമുണ്ടെന്നും ചൈന അഭിപ്രായപെടുന്നുണ്ട്.
Post Your Comments