2013 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് നോവല്‍ പിങ്ക് സ്മോക്കിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് സോംപ്രകാശ് സിന്‍ഹ റോയ്. മൂന്ന് മാസം കൊണ്ട് 90 കിലോയില്‍ നിന്നും 30 കിലോ കുറച്ചതിന്റെ പേരിൽ ഇപ്പോള്‍ ഇദ്ദേഹം ഇപ്പോൾ ശ്രദ്ധേയനായിരിക്കുകയാണ്. ഫ്രൈ ഫുഡും, ബീയറും ഒക്കെ നിറഞ്ഞ ജീവിതം സോമിന്റെ ആരോഗ്യത്തെ തന്നെ മാറ്റിമറിച്ചു.
ഉറപ്പിച്ച് വെച്ചിരുന്ന വിവാഹം വരെ മുടങ്ങിയതോടെ തീര്‍ത്തും മാനസികമായി തകര്‍ന്ന സോം ഒരു മാറ്റത്തിന് വേണ്ടി ശ്രമിച്ചാണ് കൃത്യമായ വര്‍ക്ക് ഔട്ടിലൂടെയും ആഹാര ക്രമത്തിലൂടെയും തന്‍റെ തടി കുറച്ചത്.ക്രിസ് ജിതിന്‍ എന്ന ഓണ്‍ലൈന്‍ ട്രെയിനറുടെ 12 വാരത്തെ ട്രെയ്നിംഗ് പ്രോഗ്രാം വഴിയാണ് സോം ഭാരം കുറച്ചത്. ഇതിനായി ആഹാരക്രമത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു.
Post Your Comments