ബജറ്റ് കാറുകളിലൂടെ രാജ്യാന്തര വിപണി പിടിച്ച കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിൽ എത്തും. കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടേയ്‌യുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയിൽ നിർമാണ ശാല സ്ഥാപിച്ചായിരിക്കും വിപണിയിലേക്ക് ചുവടെ വെക്കുക. രാജ്യാന്തര വിപണിയിലെ ജനപ്രിയ കാറുകളിലൊന്നായ പിക്കാന്റോ ആണ് ആദ്യമായി ഇന്ത്യയിൽ കിയ പുറത്തിറക്കുക.
അടുത്ത വർഷം വിപണിയിലെത്തുന്ന മൂന്നാംതലമുറ പിക്കാന്റോയുടെ പുതിയ രൂപം ഇതിനോടകം തന്നെ കമ്പനി പുറത്ത് വിട്ടു. മാർച്ചിൽ നടക്കുന്ന ജനീവ ഓട്ടോഷോയിലൂടെ പുറത്തിറക്കുന്ന വാഹനം ഈ വർഷം അവസാനം ഇന്ത്യയിലെത്തുമെന്ന്‍ പ്രതീക്ഷിക്കാം. രാജ്യന്തര വിപണിയിൽ പെട്രോൾ എൻജിൻ മാത്രമുള്ള പിക്കാന്റോയ്ക്ക് 1.25 ലിറ്റർ പെട്രോൾ എൻജിനെ കൂടാതെ 100 ബിഎച്ച്പി കരുത്തുള്ള 1 ലിറ്റർ എൻജിന്റെ വകഭേദവും കിയ നൽകുന്നു.
2004 ൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം തലമുറയാണ് രാജ്യാന്തര വിപണിയിലുള്ളത്. ജർമ്മനിയിലെ ഫ്രാങ്ക്ഫുട്ടിൽ ഡിസൈൻ ചെയ്ത രണ്ടാം തലമുറ പിക്കാന്റോ കൊറിയ, നോർത്ത് അമേരിക്ക, ചൈന, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന് ഡോർ കാറായിട്ടും യൂറോപ്പിൽ അഞ്ച് ഡോർ കാറായിട്ടുമാണ് നിരത്ത് കീഴടക്കാൻ എത്തുന്നത്.
Post Your Comments