ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുമായി അസൂസ് എത്തുന്നു. സെന്‍ഫോണ്‍ 3 സൂം എന്ന മോഡലാണ് രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017ലൂടെ അസ്യൂസ് അസൂസ് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഈ ഫോണിന് 5.5 ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമാണുള്ളത് . സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസ്സസറാണ് സെന്‍ഫോണ്‍ 3സൂമിന്റെ കരുത്ത്.
ഫോണിലൂടെ 6 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ചിത്രീകരിക്കുവാന്‍ സാധിക്കും. മറ്റ് ഫോണുകൾ ചാർജ് ചെയ്യാനായി പവര്‍ബാങ്കായും സെന്‍ഫോണിനെ 3 സൂമിനെ ഉപയോഗിക്കുവാന്‍ സാധിക്കും. അസൂസ് ഇതാദ്യമായി 12 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകള്‍ അവതരിപ്പിക്കുന്നു എന്നതും ഒരു സവിശേഷതയാണ്. സെന്‍ഫോണ്‍ 3 സൂം ഫോണിലെ സൂപ്പര്‍ പിക്‌സല്‍ ക്യാമറ സംവിധാനത്തിലൂടെ താരതമ്യേന എത് വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും ചിത്രമെടുക്കാം. മൂന്നു തരത്തിലുളള ഫോക്കസിങ് സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോണില്‍ ഒരു വസ്തു ഫോക്കസാകാന്‍ 3 സെക്കന്റെ് സമയമെടുക്കും
Post Your Comments