ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ എയര്‍ ഇന്ത്യ അഴിമതി വിവാദമാകുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. 2004-2008 ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതിലും വാടകയ്ക്ക് എടുത്തതിലും അഴിമതി നടന്നുവെന്നാണ് കേസ്.
ഒരു എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളിലാണ് അഴിമതി നടന്നത്. പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന കേസില്‍ 2014 ല്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി നാസിര്‍ കരാഗിറിനെ കാനഡയിലെ ഓണ്‍റ്റാരിയോ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
100 മില്യന്‍ യുഎസ് ഡോളറിന്റെ കരാര്‍ നേടുന്നതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതില്‍ ഉള്‍പ്പെടെ സ്വകാര്യ വിമാനകമ്പനികള്‍ക്ക് അനുകൂലമായി വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവും പരാതിയില്‍ ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
Post Your Comments