Gulf

യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് അടുത്ത പൊതു അവധി ദിവസം. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ക്ക് ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറ്റം വരാം.
 
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസങ്ങള്‍ വീതം അവധിയായിരിക്കും. ജൂണ്‍ 25ന് (ഷവ്വാല്‍ ഒന്ന്) ചെറിയ പെരുന്നാളും സെപ്റ്റംബര്‍ ഒന്നിന് (ദുല്‍ഹജ്ജ് പത്ത്) വലിയ പെരുന്നാളുമായാണ് കണക്കാക്കിയിരിക്കുന്നത്.
 
ദേശീയദിനത്തിന് രണ്ട് ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് അവധി.
 
റമദാന്‍ ആരംഭം മേയ് 27 (റമദാന്‍ ഒന്ന്). ഹജ് സീസണ്‍ ആഗസ്റ്റ് 23 (ദുല്‍ഹജ് ഒന്ന്). അറഫ ദിനം ആഗസ്റ്റ് 31 (ദുല്‍ഹജ് ഒമ്പത്). ഹിജ്‌റ വര്‍ഷാരംഭം സെപ്റ്റംബര്‍ 22 (മുഹറം ഒന്ന്). സ്മാരകദിനം നവംബര്‍ 30. നബിദിനം നവംബര്‍ 30 (റബീഉല്‍ അവ്വല്‍ 12) എന്നിവയാണ് മറ്റ് അവധി ദിനങ്ങള്‍.
 
ഫെഡറല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ തീയതികളില്‍ അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button